വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും യുവതിയും വളാഞ്ചേരി പോലീസ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് സ്വദേശിനി കെ.ആരതി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.
മുഹമ്മദ് നബീൽ സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി, തിരൂർ ഇൻസ്പെക്ടർമാരായ കെ. ആർ രഞ്ജിത്ത്, ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
