പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്പെന്ഷന്. പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ടതിലാണ് നടപടി. 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഡെന്മാര്ക്കിനെതിരായ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആരോടും പറയാതെ റൊണാള്‍ഡോ ടീം ക്യമ്പ് വിട്ടത്.
ഡിസിപ്ലിനറി കൗണ്‍സിലാണ് ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് റൊണാള്‍ഡോ സസ്പെന്ഷനിലായിരിക്കുമെന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നതാണ്. നടപടി ഒരു മാസത്തേക്കെന്നതില് ഇപ്പോള്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പോര്ച്ചുലഗിന്റെ ഇതിഹാസ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിനെച്ചൊല്ലി നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുവരികയായിരുന്നു. ഒടുവില്‍ എത്ര വലിയ താരമായാലും അച്ചടക്കം എന്നത് വളരെ പ്രധാനമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്.
