റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നാല്‍ 500 പിഴ; സ്റ്റേഷനു പുറത്ത് 2000 രൂപ

റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നാല്‍ 500 പിഴ; സ്റ്റേഷനു പുറത്ത് 2000 രൂപ റെയില്‍വേ ട്രാക്ക് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണ്. ഒപ്പം ട്രാക്ക് മുറിച്ചു കടക്കുന്നവർ 500 രൂപ മുതൽ 2,000 രൂപ വരെ പിഴയായും ഒടുക്കേണ്ടി വരും.

 

കേന്ദ്ര സർക്കാർ വരുത്തിയ പുതിയ ഭേദഗതി പ്രകാരം റെയില്‍വേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്നാൽ ആർപിഎഫ് 500 രൂപ പിഴയായി ഈടാക്കും. സ്റ്റേഷനു പുറത്ത് ട്രാക്ക് മുറിച്ചു കടക്കുന്നവർക്ക് 2,000 രൂപയാണ് പിഴ. ഈ തുക കോടതിയിൽ അടയ്ക്കണം.

 

സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമില്നിന്നു മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോകാന് റെയില്വേ ട്രാക്ക് മുറിച്ചുകടക്കുന്നത് ഒഴിവാക്കി കാല്നട മേല്പാലം ഉപയോഗിക്കണമെന്ന് ആര്പിഎഫ് അധികൃതര് യാത്രക്കാരെ ബോധവത്കരിച്ചു. നെയ്യാറ്റിന്കര റെയില്വേ സ്റ്റേഷനില് നടന്ന ബോധവത്കരണ പരിപാടിക്ക് തിരുവനന്തപുരം സെന്ട്രല് ആര്പിഎഫ് ഇന്സ്പെക്ടര് വി.എല്. ബിനുകുമാര്, എസ്ഐ എസ്. അനൂബ് എന്നിവര് നേതൃത്വം നല്കി.

 

ട്രാക്ക് മുറിച്ചുകടക്കുന്നതിലൂടെ ജീവഹാനി ഉള്പ്പെടെയുള്ള ഗുരുതരമായ അപകടങ്ങള് സംഭവിക്കാമെന്നും ഇത്തരം നിയമലംഘനങ്ങള്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും യാത്രക്കാര്ക്കുള്ള ബോധവത്കരണ പരിപാടിയില് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷണല് കമ്മീഷണര് മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയില് 2,541 കേസുകളിലായി 13.74 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!