മലപ്പുറം:കൊളപ്പുറം ദേശീയപാതയിൽ വി.കെ. പടിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ടു.പൊന്മള സ്വദേശികളായ ജിൻസിന(23), സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് .
ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്.ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
