അമേരിക്കയിൽ ജനവാസമേഖലയിൽ സ്വ കാര്യവിമാനം തകർന്നുവീ ണു; ഒമ്പത് മരണം

വാഷിങ്ടൺ:: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ സ്വകാര്യ വിമാനം അപകടത്തിൽ ഒമ്പത് പേർ മരണപ്പെട്ടു. ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ടെക്സസാസിലെ ഓസ്റ്റിനിൽ നിന്നും ബഹാമാസിലേക്ക് ഒമ്പത് യാത്രക്കാരുമായി പോയ ‘ലിയർജെറ്റ് 60’ (Learjet 60) എന്ന വിമാനമാണ് തകർന്നുവീണത്.ജനവാസ മേഖലയിലാണ് വിമാനം തകർന്നു വീണത്.

 

ഈ വർഷം അമേരിക്കയിലിത് രണ്ടാമത്തെ വലിയ വിമാന അപകടമാണ്. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം മിനിറ്റിൽ 20,000 അടിയിലധികം വേഗതയിൽ കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ജനവാസ മേഖലയിലെ റോഡിനരികിലേക്ക് കുത്തനെ പതിച്ച വിമാനം വൻ സ്ഫോടനത്തോടെയാണ് തകർന്നത്.

 

അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയൊരു കുഴി രൂപപ്പെടുകയും തീപിടുത്തമുണ്ടാകുകയും ചെയ്‌തു. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!