മാനന്തവാടി: മാനന്തവാടി ടൗണിൽ വാടക വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ബാവലി ഷാണമംഗലം ഉന്നതിയിലെ കാളന്റെ മകൾ നാരായണി (54) ആണ് മരിച്ചത്.മാനന്തവാടി ടൗണിൽ എം.എസ്. ബാറിന് സമീപമുള്ള വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു നാരായണി താമസിച്ചിരുന്നത്.
ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഭർത്താവ് 25 വർഷം മുമ്പ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസം. നാരായണിക്ക് രണ്ട് പെൺമക്കളുണ്ട്. ഇവർ ആരോഗ്യപ്രശ്നങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
