തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പിടിയില്‍ .ആര്യനാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.നിലവില്‍ ഏഴുമാസം ഗർഭിണിയായ കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയെ പരിശോധിച്ച ഡോക്ടർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ യുവാവ് കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
