സംസ്ഥാനത്ത് ക്രിസ്മസ് അവധി ഡിസംബർ 18 മുതൽ; എട്ട് മുതൽ 17 വരെ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ എട്ട്‌ മുതൽ 17 വരെ നടക്കും. എൽ പി ക്ലാസുകൾക്ക് 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18ന് ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ശേഷം സ്‌കൂൾ അടയ്‌ക്കും. 18 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി .

ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ തുറക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അരുൺ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതി യോഗ (ക്യുഐപി)ത്തിലാണ്‌ തീരുമാനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!