അബുദാബി:അണ്ടർ 19 ഏഷ്യൻ കപ്പ് ഏകദിന ക്രിക്കറ്റിൽ തകർത്തടിച്ച് ഇന്ത്യൻ ടീം മുൻ ഓപ്പണർ വിരേന്ദർ സെവാഗിൻ്റെ മകൻ ആര്യവീർ സെവാഗ്. ആതിഥേയരായ യുഎഇയ്ക്കെതിരെ 168 പന്തിൽ 160 റണ്ണാണ് ആര്യ വീർ നേടിയത്. കളിയിൽ 70 റണ്ണിന് ജയിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട ത്തിൽ 309 റണ്ണെടുത്തു. യു എഇ 239ന് പുറത്തായി.ഏഴ് സിക്സറും 17 ഫോറുമായിരുന്നു ആര്യവീറിന്റെ ഇന്നിങ്സിൽ മൂന്ന് കളിയിൽ 252 റണ്ണാണ് പത്തൊമ്പതുകാരൻ നേടിയത്. യുഎഇയ്ക്കെതിരെ വി കെ വിനീത് 69 പന്തിൽ 67 റൺ നേടിഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡ് 12 റണ്ണെടുത്ത് പുറത്തായി.നാല് വിക്കറ്റുമായ ഇഷാൻ സൂദ് ആണ് യുഎഇ ബാറ്റിങ് നിരയെ തകർത്തത്. മൂന്ന് കളിയിൽ എട്ട് വിക്കറ്റാണ് പതിനേഴു കാരന്.സെമിയിൽ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. മറ്റൊരു സെമിയിൽ പാകിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും.
