കാക്കവയൽ: ദേശീയപാത -766 കാക്കവയൽ ഇൻഡസ് മോട്ടോഴ്സിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു എങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ബത്തേരി പൂമല വലിയ വീട്ടിൽ നാസറിന്റെ മകൻ അനസ് മാലിക് (26) ആണ് മരിച്ചത്. ഗൾഫിൽ നിന്നും വന്നിട്ട് അഞ്ച് ദിവസമായിട്ടെയുള്ളും അനസ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സുക്ഷിച്ചിരിക്കയാണ്.
കാക്കവയലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
