അഭിറാം കൊലക്കേസ്: ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ തള്ളി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്

തിരുവനന്തപുരം:പാങ്ങപ്പാറ അഭിറാം വധക്കേസില്‍ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് അപേക്ഷ തള്ളിയത്. 17കാരന് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണ് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

17 വയസുകാരന് ഡോക്ടര്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. ഇതിന് ശേഷം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 17കാരന്റെ മനോനിലയെക്കുറിച്ച് ഗൗരവതരമായ കാര്യങ്ങളുള്ളത്. കേസിലെ ഒന്നാം പ്രതിയായ 17-കാരനാണ് തര്‍ക്കത്തിനിടെ തേങ്ങയെടുത്ത് അഭിറാമിന്റെ തലയ്ക്ക് അടിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2026 നവംബര്‍ ഒന്നിന് വൈകുന്നേരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി അഭിറാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!