മല മേഖലയില്‍ നിന്ന് മണ്ണ് നീക്കം വിലക്കി ഹൈകോടതി

കൊച്ചി:കുത്തനെ ചരിവുള്ള മല മേഖലയില്‍ നിന്നുള്ള മണ്ണ് നീക്കം വിലക്കി ഹൈകോടതി. ഖനന നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണികൃഷ്ണൻ നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. ഹരജിയില്‍ തീർപ്പാകുന്നത് വരെയാണ് വിലക്ക്. കെട്ടിട നിർമാണത്തിനടക്കം കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളില്‍ നിന്ന് മണ്ണെടുക്കുന്നത് നിർത്താൻ നിർദേശം നല്‍കി ജിയോളജി ഡയറക്ടർ ഉത്തരവിറക്കണമെന്നും കോടതി നിർദ്ദേശിച്ചു. മണ്ണെടുക്കാൻ ഏത് ഏജൻസിക്കും അനുമതി നല്‍കാമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഐഐടി പോലുള്ള ഏജൻസികള്‍ക്ക് മാത്രമേ ഖനനാനുമതി നല്‍കാൻ അധികാരം നല്‍കാവൂ എന്നുമാണ് ഹരജിയിലെ ആവശ്യം. മൂന്നാറടക്കം മലയോര മേഖലകളിലെ ഏറ്റവും വലിയ പ്രശ്നം നിയന്ത്രണമില്ലാത്ത മണ്ണ് നീക്കലാണെന്ന് കോടതി നിരീക്ഷിച്ചു. പ്രദേശത്ത് സാധ്യമാകുന്നതാണോ, ഭൂമിക്ക് താങ്ങാനാവുമോ തുടങ്ങിയ പഠനങ്ങളൊന്നും നടത്താതെയാണ് മൂന്നാറിലടക്കം നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാല്‍ ചീട്ട് കൊട്ടാരംപോലെ എല്ലാം തകർന്നു വീഴുന്ന സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിയില്‍ സർക്കാറിന്‍റെ വിശദീകരണം തേടി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *