ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍.

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തും.ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. പരപ്പന്‍പാറ-മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം- -പൂക്കോട്ടുമന, പൂക്കോട്ടുമന-ചാലിയാര്‍മുക്ക്,ഇരുട്ടുകുത്തി-കുബളപ്പാറ മേഖലകളിലാണ് പരിശോധന.

 

അഗ്‌നിരക്ഷാസേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വനപാലകര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന 200 പേരാകും തിരച്ചിലിനുണ്ടാകുക. ദുര്‍ഘട മേഖലകളില്‍ സേന മാത്രം തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ മേഖലകളിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചാലിയാറില്‍ തിരച്ചില്‍ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കാനാണ് തീരുമാനം.

 

തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് മുതല്‍ പരസ്യപ്പെടുത്തും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക ക്യാംപ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *