കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന 78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി ഒ.ആർ കേളു ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ഉരുൾപൊട്ടൽ ദു രന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയും ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു. ലളി തമായ ചടങ്ങുകളോടെയായിരുന്നു സ്വാതന്ത്ര്യ ദിനാചരണം. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി ഒ.ആർ കേളു ജില്ലയിൽ ദേശീയ പതാക ഉയർത്തി
