ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം നൽകി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

മേപ്പാടി:മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകി സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലൂടെയായിരുന്നു ഭക്ഷണ വിതരണം.ദുരന്തമുണ്ടായ ദിവസം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്നുമാണ് മൂന്ന് നേരത്തെ ഭക്ഷണം പാചകം ചെയ്‌ത് എത്തിച്ചത്.തൊട്ടടുത്ത ദിവസം മുതലാണ് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ പാകം ചെയ്ത് വിതരണം ആരംഭിച്ചത്.സമാനതകൾ ഇല്ലാത്ത ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ഭാരവാഹികൾക്കും ഇതുമായി സഹകരിച്ചവർക്കും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നന്ദി പറഞ്ഞു.

 

കളക്ടറുടെ ചേബറിൽ എത്തിയ കെ.എച്ച്.ആർ.എസ്.എ പ്രവർത്തകർക്ക് ജില്ലാ കളക്‌ടർ അഭിനന്ദന പത്രവും മെമന്റേ്റോയും നൽകി. ദിവസേന മൂന്ന് നേരം 6000 മുതൽ 13,000 ത്തോളം ഭക്ഷണ പൊതികളാണ് ദുരിതാശ്വാസ മേഖലയിൽ വിതരണം ചെയ്‌തത്. രക്ഷാ പ്രവർത്തകർ, സൈന്യം, സന്നദ്ധ പ്രവർത്തകർ, വളണ്ടിയർമാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് കൃത്യതയോടെ ഭക്ഷണം എത്തിക്കാൻ മാതൃകാപരമായ ഇടപെടലാണ് സംഘടന നിർവഹിച്ചത്.

ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ പരിശീലനം ലഭിച്ചവരാണ് കൃത്യതയോടെയും സുരക്ഷ ഉറപ്പാക്കിയും ഭക്ഷണം സജ്ജീകരിച്ചത്. ടീം മേധാവി അനീഷ് ബി നായർ, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി സുബൈർ, ഇ.സി അരവിന്ദൻ, റഷീദ് ബാബൂ, രമേഷ് നടുവത്ത്, ഷിഹാബ് മേപ്പാടി, സംസ്ഥാന വൈസ് പ്രസിഡന്റ്റ് സുഗുണൻ, സംസ്ഥാന സെക്രട്ടറി സിൽഹാദ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഹോട്ടൽ ഉടമകളാണ് ആദ്യ ദിവസങ്ങളിൽ പാചകം ചെയ്ത‌തത്. തുടർന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പാചക വിദഗ്ധർ കമ്മ്യൂണിറ്റി കിച്ചണിന്റെ ഭാഗമായി പ്രവർത്തിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന ട്രഷറർ ഷറീഫ് എന്നിവർ മുഴുവൻ സമയ നിരീക്ഷണവും നിർദ്ദേശവും ടീമിന് നൽകി.

 

പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുകയും അടുക്കളയിലേക്കുളള അവശ്യ സാധനങ്ങൾ കൽപ്പറ്റ സെന്റ് ജേസഫ് സ്‌കൂളിലെ സംഭരണ- വിതരണ കേന്ദ്രത്തിൽ നിന്നും സമാഹരിച്ചു. വിവിധ സംഘടനകളുടെ സഹകരണം, ഭക്ഷണ വിതരണം, പാക്കിങ് എന്നിവക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായവും ഉറപ്പാക്കി. 19 നാൾ നീണ്ട രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാവർക്കും കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം എത്തിക്കാൻ കഴിഞ്ഞതായും തുടർന്നുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സേനാംഗങ്ങൾക്ക് ഭക്ഷണം സജ്ജീകരിച്ച് നൽകുമെന്ന് സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ദുരന്ത മുഖത്ത് അക്ഷീണം പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനം അറിയിച്ചാണ്സംഘംമടങ്ങിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *