പുൽപ്പള്ളി: എസ്എൻഡിപി യോഗം എം കെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയൻ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ നടന്നു. ഗുരു ജയന്തിയോടനുബന്ധിച്ച് വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, ജയന്തി സമ്മേളനം, ചതയദിന സദ്യ, ഘോഷയാത്ര തുടങ്ങിയ പരിപാടികൾനടന്നു.
യൂണിയന് കീഴിലുള്ള സെൻ്റർ പുൽപ്പള്ളി, ചെറ്റപ്പാലം, ടൗൺ പുൽപ്പള്ളി,ആനപ്പാറ, മണലുവയൽ, എരിയപ്പള്ളി, കേളക്കവല, ഗുരുദേവപുരം, കല്ലുവയൽ, അതിരാറ്റുകുന്ന്, മണലുവയൽ, ആശ്രമക്കൊല്ലി, കാപ്പി സെറ്റ്, അമരക്കുനി, പട്ടാണി കൂപ്പ്, ശിശുമല, കബനിഗിരി, സീതാമൗണ്ട്, കോളറാട്ടുകുന്ന് ശാഖാ യോഗങ്ങൾ വിപുലമായ പരിപാടികളോടെയാണ് ഗുരു ജയന്തി ആഘോഷം നടന്നത്. എം.കെ ഷാജി, സജി കോടിക്കുളത്ത്, സി.ഡി ദീപേഷ് എന്നിവർ നേതൃത്വം നൽകി.
എസ് എൻ ഡി പി ശിശുമല ശാഖയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന, ജയന്തി സമ്മേളനം, പ്രസാദ വിതരണം തുടങ്ങിയ പരിപാടികളോട് കൂടി ആഘോഷിച്ചു, ജയന്തി ആഘോഷം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ ചെയർമാൻ എൻ കെ ഷാജി അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സജി കോടിക്കുളത്ത് മുഖ്യപ്രഭാഷണം നടത്തിശാഖാ ഭാരവാഹികളായ വിദ്യാധരൻ ലാൽ ഉപ്പു കണ്ടത്തിൽ, കെഎസ് സാജു, വേട്ടമല, തങ്കച്ചൻ പോളക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
അമരക്കുനി എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷം നടത്തി ജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. മോഹനൻ മേട്ടും പുറത്ത് അദ്ധ്യക്ഷതവഹിച്ചു. സജി കോടിക്കുളത്ത് ഗുരുദേവ സന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ. മുഖ്യപ്രഭാഷണം നടത്തി ശോഭന സുകു, മണി പാമ്പനാൽ, ശ്രീദേവി മുല്ലയ്ക്കൽ. എന്നിവർ പ്രസംഗിച്ചു. മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തത്തിൽ അക്കാലമൃത്യു മരിച്ചവർക്ക് അനുസ്മരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവും നൽകി എസ്.എസ്.എൽ സി . പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു