ക്യാൻസർ രോഗ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി

ബത്തേരി: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തിരുനെല്ലി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 30 വയസിന് മുകളിലുള്ള ആളുകൾക്കായി ക്യാൻസർ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. സിഡിഎസി ആർസിസി യുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ 145 പേരുടെ വായിലെ ക്യാൻസർ, സ്‌തനാർബുദ നിർണയം, ഗർഭാശയഗള ക്യാൻസർ നിർണ്ണയ പരിശോധനകൾ തുടങ്ങിയവ നടത്തി. ഡിവിഷൻ കൗൺസിലർ പ്രമോദ് കെ.എസ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡെല്ലസ് ജോസഫ്,സിഡിഎസി കോർഡിനേറ്റർ ആഷിഷ്, ജെപിഎച്ച്എൻ ജിജി, എംഎൽഎസ്‌പി അഞ്ജു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ക്യാൻസർ അവബോധ സന്ദേശ വീഡിയോ പ്രദർശനം നടത്തി. ജനകീയ ആരോഗ്യ കേന്ദ്രത്തിന് കീഴിലെ ആശമാർ, അംഗൻവാടി വർക്കർമാർ, എസ്.ടി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കാളികളായി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *