മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.യാത്രികർ എല്ലാം സുരക്ഷിതരാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഫോൺവഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *