ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി ഉപഭോഗവും വിൽപനയും: പരിശോധന ശക്തമാക്കും

ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി വിൽപനയും കടത്തും തടയുന്നതിന് പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തിൽ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ പ്രായക്കാർക്കിടയിലെ രാസ ലഹരിയുടെ ഉപഭോഗവും വിൽപനയും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലഹരി വിൽപനയുമായി നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ സ്വത്ത് കണ്ട് കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും എ.ഡി.എം നിർദ്ദേശം നൽകി.

 

ഓണാഘോവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂറും ജില്ലാ കൺട്രോൾ റൂം, സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ് എന്നിവ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സും രൂപീകരിച്ചു. കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെൻ്റ് ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനകളും നടത്തും. ടോൾ ഫ്രീ നമ്പർ 1800 425 2848, ജില്ലാതല കൺട്രോൾ റൂം 04936-228215, സുൽത്താൻ ബത്തേരി താലൂക്ക് ട്രോൾ റൂം 04936-227227, 248190, 246180, വൈത്തിരി 042931, 2202931 ടി 04935-240012, 244923

 

എക്സൈസ്കമ്മീഷണർ ജിമ്മി ജോസഫ്, അസിസ്റ്റൻ്റ് എക്സൈസ്കമ്മീഷണർ എജെ ഷാജി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, വെങ്ങപ്പള്ളി പ്രസിഡണ്ട് രേണുക ഇ.കെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *