വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 5 മില്യൺ ദിർഹം(11.5 കോടി രൂപ) നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി

ദുബൈ : വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 5 മില്യൺ(11.5 കോടി രൂപ )നഷ്ട പരിഹാരം വിധിച്ച് ദുബൈ കോടതി. മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മറിന്റെ മകൻ ഷിഫിൻ എന്ന യുവാവിന് അനുകൂലമായ കോടതി വിധി ഉണ്ടായത്. വാഹനാപകടത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ കേസാണിത്. രണ്ടു റെക്കോർഡ് നേട്ടങ്ങൾ നേടിയെടുത്തതും ഷാർജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ്. 2022 മാർച്ച് 26 നാണ് കേസിനാധാരമായ അപകടമുണ്ടായത്.

 

അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ സൗദിയിൽ പ്രവാസിയായ പിതാവിന് ഒരു കൈതാങ്ങായാണ് മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മർ-ജമീല ദമ്പതികളുടെ മകൻ ഷിഫിൻ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അൽ ഐനിലെ ഒരു ഒരു സൂപ്പർ മാർക്കറ്റിൽ ചെറു പ്രായത്തിൽ തന്നെ ജോലിക്ക് കയറിയതാണ് ഷിഫിൻ. ബഖാലയിൽ നിന്നും മോട്ടോർസൈക്കിളിൽ സാധനങ്ങളുമായി പോയ ഈ 22-കാരനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ഈ ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ പോവുകയായിരുന്നു. സി.സി.ടി.വി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അൽ ഐനിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു. ഏക മകന്റെ ദാരുണമായ അപകടത്തിൻ്റെ വിവരമറിഞ്ഞ പിതാവ് സൗദിയിലെ ജോലിയും വിട്ട് അൽ ഐനിലെ ആശുപത്രിയിൽ എത്തിയിരുന്നു

 

രണ്ടാഴ്ച്ചത്തെ ചികിത്സക്ക് ശേഷം അൽ ഐനിലെ സർക്കാർ ആശുപത്രിയിൽ നിന്നും അൽ ഐനിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിതാവ് ഒന്നര വർഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരിക്ക് മൂലം യുവാവിന്റെ പത്തോളം അവയവങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി ഡോക്‌ടർമാർ വിധിയെഴുതി. ഇതോടെ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാർഥനയും യുഎഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിൻ ശിരസ്സ് ഇളക്കാൻ തുടങ്ങി. ഇതോടെ തുടർ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

 

ഷിഫിൻ്റെ ദാരുണമായ അപകടത്തിന്റെ കേസ് ഷാർജ ആസ്ഥാനമായ ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി. അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവർ കേസ് ഏറ്റെടുക്കുകയായിരുന്നു. ദുബൈ കോടതിയിൽ നടന്ന കേസിനെ തുടർന്ന് ഷിഫിൻ്റെ നിലവിലെ ദുരിതപൂർണ്ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോർട് ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യൺ വിധിച്ചിരുന്നു, എങ്കിലും ഷിഫിൻ്റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാനുള്ള കേസുമായി ഷിഫിന്റെ അഭിഭാഷകർ മുന്നോട്ടു പോവുകയായിരുന്നു.

 

തുടർന്നുള്ള അപ്പീൽ കോടതി നിയമ നടപടികളിലൂടെ നഷ്‌ടപരിഹാര തുക 5 മില്യൺ ദിർഹം ആക്കി ഉയർത്തി എടുക്കുകയും പിന്നീട് ഒന്നാം ഘട്ട സുപ്രീം കോർട്ട് വിധി, രണ്ടാം ഘട്ട അപ്പീൽ കോടതി വിധി, രണ്ടാം ഘട്ട സുപ്രീം കോടതി വിധി, എന്നിവയിലൊക്കെയും 5 മില്ല്യൻ എന്ന ജഡ്ജ്മെന്റ് നില നിർത്തുകയും ചെയ്തു. അഞ്ച് മില്യൺ ദിർഹം നഷ്ട‌ പരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. ഇതിന് മുമ്പ് ദുബൈ റാഷിദിയയിലുണ്ടായ ഒമാൻ ബസ്സപകടത്തിൽ ഇരയായ ഇന്ത്യൻ യുവാവിന് സുപ്രീം കോടതി 5 മില്യൺ ദിർഹം നഷ്ട പരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സാണ് നിയമ സഹായം നൽകിയത്. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽവർദയുടെ മേൽനോട്ടത്തിൽ യുഎഇയിലെ അഭിഭാഷകരായ അഡ്വ. ഹസ്സൻ അശൂർ അൽമുല്ല, അഡ്വ.ഫരീദ്അൽ ഹസ്സൻ എന്നിവരാണ് ഇൻഷുറൻസ് അതോറിറ്റി മുതൽ വിവിധ കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്.

 

 

 

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *