വാഹനങ്ങളിൽ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം പതിപ്പിക്കാം: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

മുന്നിലും പിന്നിലും 70%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളിൽ 50%ത്തിൽ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് എ നഗരേഷ് വ്യക്തമാക്കി

.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *