ഷിരൂർ: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിക്ക് ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂറിൽ എത്തിക്കാമെന്നാണ്. ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരം.
അതിന് ശേഷം ആകും പുഴയിലെ അടിത്തട്ടിൻ്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടർനടപടി നിശ്ചയിക്കുക. ഇതിനിടയിൽ ഡ്രഡ്ജർ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയിൽ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ആയതിനാൽ പാലിൻറെ വശങ്ങൾ അടക്കം കൃത്യമായി കാണുന്നതിന് തടസ്സം ഉണ്ടായിരുന്നു