വയനാട് ടൂറിസം: രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി

കൽപ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ് കണ്ടത്. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് വയനാട് ടൂറിസം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്.

 

വയനാടിന്റെ സൗന്ദര്യം തർക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നുംആകർഷിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധിയാളുകൾ നിലവിൽ സഹായം കാത്തിരിക്കുകയാണ്. ഉരുൾ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയും പ്രചാരണവും ടൂറിസത്തെ ബാധിച്ചു. സഞ്ചാരികളുടെ വരവിൽ വലിയ കുറവുണ്ടായി. വയനാട് സുരക്ഷിതവും ഊർജസ്വലവുമാണ്. തകർക്കാൻ കഴിയാത്തതാണ് നാടിൻ്റെ ചൈതന്യം. വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗങ്ങൾ പുനർനിർമിക്കാനും വയനാട് സന്ദർശിക്കാൻ ഏവരോടും അഭ്യർഥിക്കുകയാണ്’- വയനാട് മുൻ എംപിയുമായ രാഹുലിൻ്റെ കുറിപ്പിൽ പറയുന്നു.

 

കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പ്രതിനിധി വിനോദ് രവീന്ദപ്രസാദ്, ഡിടിപിസി ജീവനക്കാരൻ ലൂക്കാ ഫ്രാൻസിസ്, ടാക്സി ഡ്രൈവർ ഉണ്ണി കൽപ്പറ്റ, വനിതാ ഹോട്ടൽ ഉടമ ശാന്ത നന്ദനൻ, ഓട്ടോ ഡ്രൈവർ മുസ്‌തഫ തുടങ്ങിയവരുടെ പ്രതികരണങ്ങൾ സഹിതമാണ് പോസ്റ്റ്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *