ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി

മേപ്പാടി: മാസങ്ങള്‍ക്ക് മുന്‍പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്‍ക്ക് ധനസഹായമായി 10000 രൂപ വീതം നല്‍കി. ഇന്നലെ മേപ്പാടിയില്‍ സംഘടിപ്പിച്ച പ്രൗഡമായ സദസ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആറ് പേര്‍ക്ക് വേദിയില്‍ വെച്ച് ധനസഹായ വിതരണം നടത്തിയാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.

 

ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിലുള്‍പ്പെട്ടവരെ എല്ലാ രീതിയിലും സഹായിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അത് നിവഹിക്കുകയാണ് നിലവില്‍ സമസ്ത ചെയ്യുന്നതെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം മതവിഭാഗത്തെ മാത്രമല്ല കൈപിടിക്കേണ്ടത്. ആ ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ മനുഷ്യരെയും കൈപ്പിടിച്ചെങ്കിലേ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാനാകൂ. സ്രഷ്ടാവിന്റെ പരീക്ഷണങ്ങളെ തരണം ചെയ്തവര്‍ മാത്രവെ വിജയിക്കുകയുള്ളൂ. ഈ ഒരു പരീക്ഷണത്തില്‍ നിന്ന് കരകയറാന്‍ നമുക്കാവണം. ദുരന്തം നിങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം കവര്‍ന്നു. നിങ്ങളുടെ സമ്പത്തും ദുരന്തത്തിന്റെ ഓളങ്ങള്‍ കൊണ്ടുപോയി. എങ്കിലും നിങ്ങളിന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ച് നടക്കുകയാണ്. അവിടെ നിങ്ങള്‍ക്ക് എല്ലാതരത്തിലും പിന്തുണയുമായി സമസ്ത കൂടെയുണ്ടാവും. മനുഷ്യര്‍ക്ക് നന്മ ചെയ്യുകയെന്ന സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യം നിങ്ങളിലേക്കും ഞങ്ങളെത്തിക്കുമെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. നമ്മള്‍ പതറിപ്പോയ സമയത്ത് നിരവധി സംഘടനകളാണ് ചേര്‍ത്തുനിര്‍ത്താന്‍ ഓടിയെത്തിയത്. വീടടക്കം വാഗ്ദാനം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. അവര്‍ക്കെല്ലാം അവരുടെ ലക്ഷ്യം എത്രയുംവേഗം പുര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്നും തങ്ങള്‍ ആശംസിച്ചു. ദുരന്തസമയത്ത് സര്‍വരെയും ചേര്‍ത്തുപിടിച്ച മേപ്പാടി മഹല്ലിന് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഉപഹാരവും തങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.

 

സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ് ലിയാര്‍ അധ്യക്ഷനായ ചടങ്ങില്‍ സമസ്ത സഹായ പദ്ധതി ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു. അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ് ലിയാര്‍, സമസ്ത വയനാട് ദുരന്ത സഹായ പദ്ധതി കണ്‍വീനര്‍ എം.സി മായിന്‍ ഹാജി, സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, മേപ്പാടി പഞ്ചായത്തംഗം ഹാരിസ്, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹിയുദ്ദീന്‍കുട്ടി യമാനി സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വി മൂസക്കോയ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളായ ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ കൊടക്, സമസ്ത വയനാട് ജില്ല വൈസ് പ്രസിഡന്റ് കാഞ്ഞായി മമ്മുട്ടി മുസ് ലിയാര്‍, സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ഹസനി, ജനറല്‍ സെക്രട്ടറി കെ.എ നാസര്‍ മൗലവി, മേപ്പാടി മഹല്ല് ഖത്തീബ് മുസ്തഫല്‍ ഫൈസി, സെക്രട്ടറി അലി മാസ്റ്റര്‍, ടി ഹംസ, മുജീബ് ഫൈസി, ലത്തീഫ് വാഫി, റിയാസ് ഫൈസി പാപ്ലശേരി, അബ്ബാസ് വാഫി സംബന്ധിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു

.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *