പോലീസിന് നേരെ ആക്രമം : യുവാക്കൾ അറസ്റ്റില്‍

പുല്‍പ്പള്ളി : മദ്യലഹരിയില്‍ ബഹളം വെച്ച് അക്രമസ്വഭാവം കാണിച്ച യുവാക്കളെ അന്വേഷിച്ചെത്തിയ പോലീസുകാര്‍ക്ക് മര്‍ദനമേറ്റതായി പരാതി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പുല്‍പ്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ജോബിന്‍, അസീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മീനംകൊല്ലി സ്വദേശികളായ ചെട്ടിയാംതുടിയില്‍ സഫ്വാന്‍ (20), മണപ്പാട്ട് പറമ്പില്‍ നിധിന്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു. അര്‍ധരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു പ്രതികള്‍ പോലീസിനെ അക്രമിച്ചത്.

 

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് മീനംകൊല്ലിയിലായിരുന്നു സംഭവം. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് അക്രമികളെ കീഴടക്കിയത്. മീനംകൊല്ലി കോളനിയില്‍ പ്രതികളായ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതിപ്പെട്ടിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ജോബിന്‍, അസീസ് എന്നിവര്‍ സ്റ്റേഷനിലെ വാഹനത്തില്‍ മീനംകൊല്ലിയിലെത്തിയപ്പോഴായിരുന്നു പ്രതികള്‍ അക്രമാസക്തരായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തിയാണ് ആക്രമികളെ കീഴടക്കി സ്റ്റേഷനിലെത്തിച്ചത്. ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരണമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികള്‍ ഇതിനുമുമ്പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *