കൊച്ചി: പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടൻ സിദ്ദിഖ് കാണാമറയത്ത്. കൊച്ചിയിൽ അടക്കം തിരച്ചിൽ നടത്തിയെങ്കിലും പോലീസിന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്. അതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പീഡനക്കേസിൽ മൂന്നാം ദിവസവും നടൻ സിദ്ദിഖ് കാണാമറയത്ത്.
