വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം പിക്ക്അപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. വാഴക്കുല കയറ്റി വരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. രാത്രി 11 മണിയോടെയാണ് അപകടം ആർക്കും പരിക്കുകളില്ല.വാഹനങ്ങൾ കൂടുതൽ ആയതിനാലും റോഡിന്റെ ശോചനീയാവസ്ഥ മൂലവും 6 ആം വളവു മുതൽ തകരപ്പാടി വരെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.