ഡ്രൈവിങ് ടെസ്സിന് ഇനി എട്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോ​ഗിക്കാം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ എട്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോ​ഗിക്കാമെന്ന ഉത്തരവിറക്കി സർക്കാർ. റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്._

ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആർ ടി ഒ, സബ് ആർ ടി ഒ ഓഫിസുകളിലും ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്​-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും.

 

പ്രതിദിനം 40 ടെസ്റ്റ് എന്ന മാനദണ്ഡം പാലിച്ചാവണം അപേക്ഷകൾ പരിഗണിക്കേണ്ടത്. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥപ്രകാരം ഓരോ ഡ്രൈവിങ്​ സ്​കൂളിനും യോഗ്യതയുള്ള ഡ്രൈവിങ്​ ഇൻസ്ട്രക്ടർ ഉണ്ടാകണമെന്നും ടെസ്റ്റിന്​ അപേക്ഷകരെ ഹാജരാക്കുമ്പോൾ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *