ബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ജൂലൈ 1 മുതൽ 7 വരെയുള്ള വനമഹോത്സവത്തോടനുബന്ധിച്ച് ഡയറ്റ് സുൽത്താൻബത്തേരിയിൽ വെച്ച് വൃക്ഷത്തൈ നടീൽ ,ഫ്ലാഷ് മോബ്, സെമിനാർ എന്നിവ സംഘടിപ്പിച്ചു.
ശ്രീ . സി . അസൈനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു .അദ്ധ്യക്ഷപദം ശ്രീമതി കീർത്തി . ആർ. IFS കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് സർക്കിൾ ,സ്വാഗതം ശ്രീ .എം. ടി .ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട് ,വിശിഷ്ട സാന്നിധ്യം ശ്രീ സൂരജ് ബെൻ .കെ.ആർ. IFS, ADCF വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ, ആശംസകൾ ശ്രീമതി ഷീജ കെ .ആർ . സീനിയർ ലക്ചറർ ഡയറ്റ് സുൽത്താൻബത്തേരി, കുമാരി മരിയ കുര്യാക്കോസ് എൻ.എസ്.എസ് .ക്യാപ്റ്റൻ GVHSS സർവ്വജന എന്നിവരും ശ്രീമതി അംബിക വി. എൻ .സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി.
സെമിനാറിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥയും മനുഷ്യ ജീവിതവും സംബന്ധിച്ച് ശ്രീ ഷൈജു പി .കെ . അസിസ്റ്റൻറ് പ്രൊഫസർ WMO കോളേജ് മുട്ടിൽ ക്ലാസ് എടുത്തു.ഡയറ്റ് അധ്യാപകരും വിദ്യാർത്ഥികളും ,സർവ്വജന എൻ.എസ്.എസ്. അധ്യാപകരും വിദ്യാർത്ഥികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.