എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ

കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിലായി. താമരശ്ശേരി കാപ്പുമ്മൽ അതുൽ [30], കൂടത്തായി പൂവോട്ടിൽ പി.വി. ജിഷ [33] എന്നിവരെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 0.4 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് കണ്ടെടുത്തു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *