കണ്ണൂർ: ശ്രീകണ്ഠാപുരം ചെങ്ങളായിലെ പരിപ്പായി യു.പി സ്‌കൂളിനു സമീപം കണ്ടെത്തിയ നിധിയുടെ പരിശോധന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയായി. 1826- കാലഘട്ടത്തിലുളളതാണ് നിധി ശേഖരമെന്നാണ് കണ്ടെത്തെൽ.പുരാവസ്തു വിദഗ്ദ്ധർ കണ്ടെത്തിയ നാണയങ്ങളും തിരിച്ചറിഞ്ഞു. വീരകായൻ പണവും ആലി രാജയുടെ കണ്ണൂർ പണവുമാണ് കണ്ടെത്തിയത്. ഇതു മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങളാണ് ലഭിച്ചത് കാശ് മാലയുടെ ഭാഗങ്ങൾ മാല ഉണ്ടാക്കാൻ ഉപയോഗിച്ചത് വെനിഷ്യൻ ഡക്കാറ്റാണ്(ഒരു വെനീഷ്യൻ ഡുക്കാറ്റിൽ 3.545 ഗ്രാം 99.47ശതമാനം ശുദ്ധ സ്വർണ്ണമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മധ്യകാല ലോഹശാസ്ത്രത്തിന് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതിൽ ഏറ്റവും ഉയർന്ന ശുദ്ധിയുള്ള സ്വർണ്ണമാണിതിൽ ഉപയോഗിച്ചിട്ടുള്ളത് കൂട്ടത്തിൽ ഏറ്റവും പുതിയത് 1826ലുളള കണ്ണൂർ പണമാണ്.