കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പാ സെന്ററിൽ പോലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേരെ പിടികൂടി. കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ പടിഞ്ഞാറെതൊടുക മുഹമ്മദ് റാഷിദ് [34], മുക്കം പറങ്ങോട്ടിൽ വീട്ടിൽ പി. മുസ്‌തഫ [40] എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എംഡിഎംഎ യാണ് രണ്ട് പേരിൽ നിന്നായി പോലീസ് പിടിച്ചെടുത്തത്.
കൽപ്പറ്റ ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോൾ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുധി, ജയേഷ്. സിവിൽ പോലീസ് ഓഫിസർ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശാധന