വന്യമൃഗ ശല്യം : ഐ.സി.ബാലകൃഷ്ണൻ എം എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദർശിച്ചു

ബത്തേരി : നിയോജക മണ്ഡലത്തിലെ വയനാട് വന്യജീവി സാങ്കേതത്തിൽ ഉൾപ്പെട്ട കുറിച്യാട്, ബത്തേരി റേഞ്ചുകളിലെ ചെതലയം, വടക്കനാട്, വള്ളുവാടി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ ഇടങ്ങൾ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സന്ദർശിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനു തടയിടുന്ന പ്രവർത്തനങ്ങൾ ഉടനടി കൈകൊള്ളുന്നതിനു പി സി സി എഫ് വൈൽഡ് ലൈഫ്, ഡി എഫ് ഒ എന്നിവർക്ക് എം എൽ എ കത്ത് നൽകി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ

ജന ജാഗ്രതാ സമിതികൾ രൂപീകരിക്കുക, ഫെൻസിങ്ങുകൾ പ്രവർത്തന ക്ഷമം ആക്കുക, ട്രഞ്ചുകളുടെ മെയിൻ്റനൻസ് നടത്തുകയും ബൈപാസ് ട്രഞ്ചുകൾ നിർമിക്കുകയും ചെയ്യുക,വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വാച്ചർമാരെ നിയമിച്ച് പ്രതിരോധം ശക്തിപ്പെടുത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *