ദുരന്തമേഖലയിൽ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പഠന സംഘത്തോടൊപ്പം മന്ത്രി ദുരന്തമേഖല സന്ദർശിച്ചു

മേപ്പാടി:ഉരുൾപൊട്ടലിനു ശേഷം വയനാട്ടിൽ കാലാവസ്ഥ അനുകൂലമായതിനാൽ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയിൽ തിരച്ചിൽ തുടരുമെന്ന് വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കളക്ട്രേറ്റിൽ പറഞ്ഞു. ദുരന്തബാധിതർ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചിൽ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂർണമായും തീരുന്നത് വരെ തിരിച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് പഠനം നടത്താനെത്തിയ വിദഗ്‌ധ സംഘത്തോടൊപ്പം മന്ത്രി എ.കെ ശശീന്ദ്രനും ദുരന്തമേഖലകൾ സന്ദർശിച്ചു. വിവിധ മേഖലകളിലായി സംഘം നടത്തുന്ന പഠന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *