ലോട്ടറി വിൽപ്പനയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പ്രതി പിടിയിൽ

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ലഹരി ഉൽപന്നങ്ങൾക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അതിരാറ്റുകുന്ന് സ്കൂളിന് മുൻവശം വാഹന പരിശോധനയിൽ ലോട്ടറി വിൽപ്പനയുടെ മറവിൽ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന മണൽവയൽ ആയപ്പുള്ളി ഷിൻ്റു (46) നെ കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. ബാബുവും സംഘവും പിടികൂടി. എ.എസ്. ഐ. വേണു, സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവദാസൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *