ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ പോലീസ് പിടികൂടി.

ബത്തേരി: ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്, പന്തല്ലൂർ അമ്പലമൂല കാർത്തിക വീട്ടിൽ എൻ.എസ് ശ്രീജിത്ത്(42), ശ്രീമധുര, ഗുഡല്ലൂർ, ആലി പറമ്പിൽ വീട്ടിൽ അൻവർ സലിം (51), മൂലങ്കാവ്, കുപ്പാടി, പുഞ്ചയിൽ വീട്ടിൽ പി. സുനിൽ (34), മേപ്പാടി കുന്നമംഗലംകുന്ന്, നാലകത്ത് വീട്ടിൽ, നൗഷാദ്(44), അമ്പലവയൽ, ആയിരംകൊല്ലി, പുത്തൻവീട്ടിൽ പി.എ. അബ്ബാസ്(64), ഇരുളം മണൽവയൽ, നെഞ്ച്ശേരിയിൽ എൻ.കെ. സുകുമാരൻ (57), മൂലങ്കാവ്, കുപ്പാടി, തോട്ടു ചാലിൽവീട്ടിൽ അരുൺ ടി. തോമസ്(34), പുൽപ്പള്ളി, പാടിച്ചിറ, മൈലാടുംപാറവീട്ടിൽ ടോമി (59), നെല്ലിമാളം, മുതിരകൊല്ലി, മുറിക്കൽവീട്ടിൽ, എം.ഒ. അശോകൻ(55), പുൽപ്പള്ളി, താഴെയങ്ങാടി ആനശേരിയിൽ വീട്ടിൽ എ.ആർ. സുജിത്ത്(41), ഗുഡല്ലൂർ വി.പി വീട്ടിൽ, സിദ്ദിഖ്(55), ബത്തേരി ചെട്ടിമൂല, കൊട്ടിലിങ്കൽ വീട്ടിൽ, സുമേഷ് ശിവൻ(35), റിപ്പൺ, പാലങ്കണ്ടി വീട്ടിൽ, പി.എ. ഷാനവാസ്(32), കൊളഗപ്പാറ, കടക്കൽ വീട്ടിൽ, കെ.പി. രാജു(65) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.

 

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവരെ പിടിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *