പറവൂർ: വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയ യുവാവിനെ വിമാനയാത്രയ്ക്കിടെ മരണപ്പെട്ടു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് ടോമി വിൻസൻ്റ്, മേരി നിമ്മി ദമ്പതികളുടെ മകൻ മെബിൻ ടോമി (24) ആണ് അന്തരിച്ചത്. സ്ലൊവേനിയയിലേക്കുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
സ്ലൊവേനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധി കഴിഞ്ഞ് 23ന് നാട്ടിൽ നിന്നും മടങ്ങിയത്. ഒമാനിൽ നിന്നാണ് സ്ലൊവേനിയയിലേക്ക് വിമാനം ഉള്ളത്. വിമാനം പറന്നുയർന്ന ഉടൻ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ഒമാനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ 7 മണിയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടുപോകും.
