ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലിലാണ് സംഭവം. പുഴുക്കളെ കിട്ടിയ ചിക്കൻകറി കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിന് ശേഷം സ്വിമ്മിങ് മൂന്ന് കുട്ടികൾ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി. എന്നാൽ വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *