പിണങ്ങോട് : കൈപെട്ടി കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മുള്ളൻകൊല്ലി പരുത്തിപാറയിൽ സിബി-ജിഷ ദമ്പതികളുടെ മകൻ ഇവാൻ (14) ആണ് മരിച്ചത്. ഓണാവധിക്ക് അമ്മയുടെ കാവുംമന്ദത്തെ വീട്ടിൽ വിരുന്നുവന്നതായിരുന്നു കുട്ടി. പുഴയിൽ കാണാതായ കുട്ടിയെ ഫയർ ഫോഴ്സും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകരും പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കല്പറ്റ ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ.
