മാനന്തവാടി: ചൂട്ടക്കടവ് റോഡിൽ തീപിടിത്തം നഗരസഭ ഡിവിഷൻ 26 റിവേറ ഹോട്ടൽ ഉടമസ്ഥതയിലുള്ള ചൂട്ടകടവ് റോഡിൽ വെട്ടിയിട്ട അടി കാടിന് തീ പിടിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി അര മണിക്കുറോളം വെള്ളം പമ്പ് ചെയ്യുന്നതാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പി. എം അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ജി ശശി, സി.ബി അഭിജിത്ത്, ആർ. സി ലെജിത്, ഹോം ഗാർഡ് ശിവദാസൻ കെ എന്നീ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്
മാനന്തവാടി ചൂട്ടക്കടവ് റോഡിൽ തീപിടിത്തം

