ബത്തേരി : ദേശീയപാത -766 ൽ കൊളഗപ്പാറയിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊളഗപ്പാറയ്ക്ക് സമീപം മരം മുറിഞ്ഞു വീണ് ബത്തേരി-കൽപ്പറ്റ റോഡ് പുർണ്ണമായി ഗതാഗതം തടസപ്പെട്ടു. തുടർന്ന് ബത്തേരി ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രജീഷ് കുമാർ, സെന്തിൽ.കെ.സി,സുമീർകുമാർ, അഖിൽ രാജ്,അമൽജോൺ, മനോജ്, ബാബു മാത്യു,അക്ഷയ്,അമൽ എന്നിവർ ചേർന്ന് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ദേശീയപാത -766 ൽ കൊളഗപ്പാറയിൽ മരം കട പുഴകി വീണു ഗതാഗതം തടസപ്പെട്ടു

