സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ

തൃത്താല: പാലക്കാട് പരുതൂർ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സ്കൂൾ അധികൃതരെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണ് വെടിയേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

ക്ലാസ് മുറിയിൽ വെച്ച് സഹപാഠി ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണോ അതോ മനഃപൂർവ്വം വെടിയുതിർത്തതാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. സംഭവമറിഞ്ഞ ഉടൻ അധ്യാപകർ ഇടപെടുകയും പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!