ഓണം സ്പെഷ്ൽ ഡ്രൈവ്: എക്സൈസ് വകുപ്പ് 121 കേസ് രജിസ്റ്റർ ചെയ്തു

കൽപറ്റ: ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ നടത്തിയ പ്രത്യേക എൻഫോഴ്സ് മെൻ്റ് പ്രവർത്തനങ്ങളിൽ എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ 553 റെയ്ഡുകളിലും , മറ്റു വകുപ്പുകളുമായി ചേർന്ന് നടത്തിയ 53 കമ്പെയ്ൻഡ് റെയ്ഡുകളിലുമായി ,15456 വാഹനങ്ങൾ പരിശോധന നടത്തിയിട്ടുള്ളതും 69 അബ് കാരി കേസുകളിൽ 62 പ്രതികളെയും 52 എൻ.ഡി.പി.എസ് കേസുകളിൽ 59 പ്രതികളെയും അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്.

 

കൂടാതെ 291 കോട്പ കേസുകൾ കണ്ടെടുത്തിട്ടുള്ളതും 58,200 രൂപ പിഴയായി ഈടാക്കിയിട്ടുള്ളതുമാണ്. ഈ കാലയളവിൽ 9.220 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ,14.500 ലിറ്റർ ചാരായം, 271.005 ലിറ്റർ വിദേശ മദ്യം,95 ലിറ്റർ കള്ള്, 242 ലിറ്റർ വാഷ്,3.840 ലിറ്റർ അന്യസംസ്ഥാന വിദേശ മദ്യം, 6.500 കിലോഗ്രാം കഞ്ചാവ്, 2.5 ഗ്രാം ഹാഷിഷ് ഓയിൽ , 0.570 ഗ്രാം എംഡി.എം. എ , 64.815 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ കണ്ടെടുത്തിട്ടുള്ളതാണ്. 438 തവണ കള്ളുഷാപ്പുകളിലും 37 തവണ ബാർ ഹോട്ടലുകളിലും 5 തവണ ബിവറേജസ് ഔട്ട് ലെറ്റുകളിലും പരിശോധന നടത്തിയിട്ടുള്ളതാണ്.ബോധവൽക്കരണത്തിന്റെ ഭാഗമായി സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി 84 ബോധവൽക്കരണ പരിപാടികളും സ്കൂൾ വിദ്യാർഥികൾക്കായി രണ്ട് ക്വിസ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട് .10 ജന ജാഗ്രത സമിതികളും 20 സ്കൂൾ ജാഗ്രത സമിതികളും ചേർന്നിട്ടുണ്ട് .കൂടാതെ 360 കോളനികളിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *