ഗൂഡല്ലൂർ: നീലഗിരിയിലേക്ക് സെപ്റ്റംബർ 30 വരെ ഏർപ്പെടുത്തിയിരുന്ന ഇ-പാസ് നിയന്ത്രണം വീണ്ടും നീട്ടി. അടുത്ത ഉത്തരവു വരുന്നതു വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. മെയ് 7 മുതൽ 2,77,000 വാഹനങ്ങളും 13 ലക്ഷം വിനോദ സഞ്ചാരികളും എത്തിയതായി കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു അറിയിച്ചു.
വാഹനങ്ങളിൽ വരുന്നവർക്ക് ഓൺലൈനായി അപേക്ഷിച്ചാൽ ഉടൻ ലഭിക്കുന്ന തരത്തിലാണ് ഇ–പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നീലഗിരിയുടെ ചെക്ക് പോസ്റ്റുകളിൽ എത്തിയ ശേഷം പാസിന് അപേക്ഷിച്ചാലും ലഭിക്കും.
നീലഗിരി ജില്ലയിലെ വാഹനങ്ങൾക്കും നിയന്ത്രണങ്ങളില്ല. മറ്റു ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ഈ–പാസ് നിർബന്ധമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-പാസ് സംവിധാനം ഒരുക്കിയത്.