ബത്തേരി: ചൂരിമലയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പശു ചത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൂരിമല ചെരിവ്പുറത്തുപറമ്പിൽ കൃഷ്ണന്റെ കറവപശുവിനെ കടുവ ആക്രമിച്ചത്. പരിക്കേറ്റ പശുവിനെ ഹിറ്റാച്ചിയുടെ സഹായത്തോടെ എസ്റ്റേറ്റിൽ നിന്നും ആലയിലെത്തിച്ച് ചികിത്സ നൽ കിവരികയായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ പശു ചത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൃഷ്ണന്റെ നാലാമത്തെ വളർത്തുമൃഗത്തെയാണ് കടുവ കൊല്ലുന്നത്.