ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്റെ മുന്നേറ്റം. 65 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 53 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 22 ഇടത്തും പി.ഡി.പി നാലിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.ജൂലാന മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങിയ ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് നിലവിൽ മുന്നേറ്റം തുടരുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ്സൈനിയും ഭൂപീന്ദർ സിങ് ഹൂഡയും മുന്നിലാണ്.