സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

തിരുവനന്തപുരം: സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്‌കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27-ന് പരീക്ഷ ഉണ്ടാവില്ല.അന്നത്തെ പരീക്ഷ 29-ന് നടക്കും.ഓണാഘോഷവും നടത്തും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *