സുൽത്താൻ ബത്തേരി: നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി എം.പി.യെയും യു. ഡി. എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും മുതിർന്ന യു. ഡി. എഫ്. നേതാക്കൾ സ്വീകരിച്ചു.
മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ ഇരുവരെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ, എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ എം.എൽ.എ., കോർഡിനേറ്റർമാരായ ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ., ടി. സിദ്ദിഖ് എം. എൽ. എ., ട്രഷറർ എൻ. ഡി. അപ്പച്ചൻ, എം. പി. മാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി., യു. ഡി. എഫ്. ജില്ലാ ചെയർമാൻ ടി.മുഹമ്മദ്, കേരള കോൺഗ്രസ് (ജേക്കബ്) വർക്കിങ്ങ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് റസീന അബ്ദുൽ ഖാദർ, ദേശീയ സെക്രട്ടറി ജയന്തി നടരാജൻ, കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ. കെ. റഷീദ്, റസാഖ് കൽപ്പറ്റ, ഹാരിസ് കണ്ടിയൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബുധനാഴ്ച രാവിലെ കല്പറ്റയിലെത്തും.