കൽപ്പറ്റ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ്, കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. മേപ്പാടി, പഴയേടത്ത് വീട്ടിൽ ഫ്രാൻസിസ്(56)നെയാണ് തിങ്കളാഴ്ച രാത്രിയോടെ കൽപ്പറ്റ പോലീസ് പിടികൂടിയത്. കൽപ്പറ്റയിൽ വെച്ചാണ് 11.57 ഗ്രാം കഞ്ചാവുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18700 രൂപയും കസ്റ്റഡിയിലെടുത്തു. എസ്.ഐ അജിത് കുമാർ, എസ്.സി.പി.ഒ ബിനിൽ രാജ്, സി.പി.ഒ സുനിൽഎന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ
