ദില്ലി: ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി.ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കേസിൻ്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധിയെന്നും വിധിയില്‍ ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മുന്‍ഭാര്യ നല്‍കിയ ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയ യുവാവ് ഇന്ത്യൻ റിസർവ് ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 2023ലെ ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.